തിരുവല്ല: മണ്ണാറശ്ശാലയില്‍ നടക്കുന്ന ആര്‍എസ്എസ് ക്യാമ്പിലേക്ക് പോയ മിനിബസ്സ് മറിഞ്ഞ് വീട്ടമ്മ മരിച്ചു. തിരുവല്ല ഹെഡ്പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന് നെടുമ്പ്രം കടയാന്ത്ര ഷണ്മുഖവിലാസത്തില് വിഷ്ണുപ്രകാശിന്റെ ഭാര്യ ശ്രീലത (ബിന്ദു-41) യാണ് മരിച്ചത്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മിനി ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകേ മറിയുകയായിരുന്നു. 16 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 4.30 ന് തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ വളഞ്ഞവട്ടം പഞ്ചസാര ഫാക്ടറി ജംഗ്ഷന് സമീപമായിരുന്നു അപകടം. അമിതവേഗതയില്‍ എതിരേ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് റോഡില്‍ വട്ടം മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: