ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. കുഴിബോംബ് ആക്രമണത്തിലാണ് പോലീസുകാര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്.
പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനത്തില്‍ തകരുകയായിരുന്നു. ഏഴ് പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
മാവോയിസ്റ്റ് ആക്രമണം രൂക്ഷമായ പ്രദേശമാണ് ഗഡ്ചിരോളി. എന്നാല്‍ ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ ആഴ്ചകളായി കാര്യമായ ആക്രമണം ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: