വാരാണസി: വാരാണസിയില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ നരേന്ദ്രമോദി വിജയിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ് പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ ഏറ്റവുമധികം അഭിമാനിക്കുക താനായിരിക്കും. കാരണം അദ്ദേഹം തന്റെ മണ്ണില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 272 എന്ന മാജിക് സംഖ്യ കടക്കുക മാത്രമല്ല, 300 ലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: