കോഴിക്കോട്: സംസ്കൃതഭാഷ ജനകീയമാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്കൃതഭാരതി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വാചസ്പതി പ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ 34-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച കോഴിക്കോട്ട് ശ്രീരാമകൃഷ്ണമിന്റെസ്കൂളില് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരായി ഉദ്ബുദ്ധരാകുവാന് എല്ലാവരും സംസ്കൃതം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംസ്കൃതപ്രതിഷ്ഠാനം സംസ്ഥാന അദ്ധ്യക്ഷതയില്‍ ഡോ. എം. ആര്. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രീരാമകൃഷ്ണാശ്രമം സ്വാമി പുണ്യാത്മാനന്ദമഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി.
സ്വാഗതസംഘം അദ്ധ്യക്ഷന്‍ വി.കെ.എസ് മേനോന് ജനറല്‍ സെക്രട്ടറി എം.ബി. ഹരികുമാര്‍, ടി.കെ. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനം ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: