കൊലപാതകശ്രമക്കേസ്സിലെ പ്രതികള്‍ പിടിയില്‍

Sunday 11 May 2014 8:48 pm IST

കൊച്ചി: കഴിഞ്ഞ ഈസ്റ്ററിനോടനുബന്ധിച്ച്‌ വൈറ്റില നെയില്‍പ്ലാസ ബാര്‍ ഹോട്ടലിനു സമീപം വച്ചുണ്ടായ കൊലപാതകശ്രമക്കേസ്സിലെ ഒന്നാംപ്രതി ഉദ്യോഗമണ്ഡല്‍ കാഞ്ഞിരക്കുന്നത്ത്‌ വീട്ടില്‍ നിന്നും ഇപ്പോള്‍ ചമ്പക്കര ഭാഗത്ത്‌ ഭുവനേശ്വരി റോഡില്‍ ഹരീന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുന്ന കരീമിന്റെ മകന്‍ ലാല്‍ജു (30)വിനെയും, നാലാംപ്രതി ചേര്‍ത്തല പെരുമ്പളം പുന്നപ്പറമ്പില്‍ വീട്ടില്‍ തിലകന്റെ മകന്‍ തമ്പി എന്നു വിളിക്കുന്ന ജിനീഷി (32)നെയുമാണ്‌ എറണാകുളം ടൗണ്‍ സൗത്ത്‌ എസ്‌ഐ സിബി ടോമും സംഘവും അറസ്റ്റ്‌ ചെയ്തത്‌. ഒന്നാം പ്രതിയെ കൊലപാതകശ്രമത്തിനും നാലാം പ്രതിയെ പ്രതിയ്ക്ക്‌ ഒളിത്താവളം ഒരുക്കിയ കുറ്റത്തിനുമാണ്‌ അറസ്റ്റ്‌ ചെയ്തിട്ടുള്ളത്‌. കൊച്ചി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ ചെയ്തു. ഈ കേസ്സിലെ രണ്ടാംപ്രതി തൊരപ്പന്‍ മാനുവല്‍ എന്ന മാനുവലിനെ ഏപ്രില്‍ 24ന്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.