ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ശനിയാഴ്ച ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നിലപാടുകളും, അവസാനഘട്ട തെരഞ്ഞെടുപ്പും സംബന്ധിച്ച കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്തത്. ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തിയാണ് രാജ്നാഥ് സിംഗ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: