കൊച്ചി: അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോടനുബന്ധിച്ച് രാവിലെ പത്തുമുതല്‍ കളമശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ തടയും.
ഹര്‍ത്താലിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളികളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാക്ടിനെ രക്ഷിക്കാന്‍ 991 കോടിയുടെ പുനരുദ്ധാരണ പാക്കേജിന് ഉടന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന നിരാഹാര സമരം 105 ദിവസം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: