എബിവിപിയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭയാത്ര ഇന്നാരംഭിക്കും

Monday 19 September 2011 11:21 pm IST

കോട്ടയം: അഴിമതിക്കാരെ തുറങ്കിലടക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട്‌ എബിവിപി സംഘടിപ്പിച്ച അഴിമതി വിരുദ്ധയാത്രയ്ക്ക്‌ ഇന്നുതുടക്കം. സംസ്ഥാനതലത്തില്‍ രണ്ടുയാത്രകളാണ്‌ എബിവിപി സംഘടിപ്പിക്കുന്നത്‌. കാലടി മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാന സെക്രട്ടറി പി.എന്‍.ശിഖ നയിക്കുന്ന ജാഥയും കൊടുങ്ങല്ലൂറ്‍ മുതല്‍ കാസര്‍കോഡ്‌ വരെ സംസ്ഥാന ജോയിണ്റ്റ്‌ സെക്രട്ടറി എം.അനീഷ്കുമാര്‍ നയിക്കുന്ന ജാഥയുമാണ്‌ എബിവിപി സംഘടിപ്പിക്കുന്നത്‌. കൊടുങ്ങല്ലൂരില്‍ നിന്നാരംഭിക്കുന്ന ജാഥ സംസ്ഥാന പ്രസിഡണ്റ്റ്‌ പി.ആര്‍.ബാബുമാഷ്‌ ഉദ്ഘാടനം ചെയ്യും. കാലടിയില്‍ നിന്നാരംഭിക്കുന്ന യാത്ര എസ്സി എസ്ടി സംവരണ സംരക്ഷണ സമിതി അഖിലേന്ത്യാ പ്രസിഡണ്റ്റ്‌ കെ.വി.മദനന്‍ ഉദ്ഘാടനം ചെയ്യും.21, 22, 23, 24 തീയതികളില്‍ കോട്ടയം ജില്ലയിലെ വിവിധ കാമ്പസുകളിലും, നഗര്‍ കേന്ദ്രങ്ങളിലും ജാഥ പര്യടനം നടത്തും. 30 ന്‌ ജാഥകള്‍ സമാപിക്കും.