സഹപാഠികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു

Monday 12 May 2014 3:13 pm IST

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി സ്ഥിത്ഥി ചെയ്യുന്ന കാസ്രാവാദ് ഹാംലറ്റില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു. ഫാര്‍മസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി നിധി അഗര്‍വാളിനെയാണ്(23) കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊടുക്രൂരതയ്ക്ക് വിധേയയാക്കിയത്. ഇന്ന് രാവിലെ നിധിയെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനത്തോളം പരിക്കേറ്റ പെണ്‍കുട്ടി 20 മണിക്കൂറോളം മരണത്തോട് മല്ലടിച്ചെങ്കിലും വിധിക്ക് കീഴടങ്ങുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കസ്രാവാദ് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ട് പോയി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ മൂന്ന് പേരില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പ്രതികളും പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് ഒരു ചടങ്ങിന് ക്ഷണിക്കുന്നതിന് എത്തിയതായിരുന്നു. അതിലൊരാള്‍ മുറിക്കുള്ളില്‍ കയറി വാതലടച്ച ശേഷം പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊള്ളുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അടുത്ത വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍ ഓടിയെത്തുകയും പ്രതികളെ പിടകൂടുകയുമായിരുന്നു. ജിആര്‍വൈ ഫാര്‍മസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് അടുത്തു തന്നെയാണ് പെണ്‍കുട്ടിയുടെ വീടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.