അനുഷ്ഠാനങ്ങളിലൂടെയും സാധനകളിലൂടെയും ശക്തി പ്രാപിച്ച് നമുക്ക് സമാധി പ്രാപിക്കാം. എന്നാല്‍ അതില്‍ നിന്നും ഉണര്‍ന്ന് വന്ന് ജീവിതം പൂര്‍ണമാക്കാത്ത ഒരാള്‍ക്കും ഈ ലോകത്തുനിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. പ്രകൃതിയുടെ കണക്കുകള്‍ എന്നായാലും തീര്‍ക്കുകതന്നെ വേണം. കടം തീര്‍ക്കാതെ ബാങ്ക് ആരെയും വിടില്ലല്ലോ. അതുപോലെ നാം തുടങ്ങിവച്ച കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാതെ പ്രകൃതി ആരെയും വിടില്ല. ജീവിതത്തെ ഭയപ്പെട്ട് ഒളിച്ചോടി സമാധിപ്രാപിച്ച് ഈശ്വരനില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്നവരും എല്ലാം ത്യജിച്ച് സന്ന്യാസം സ്വീകരിച്ചാല്‍ മോക്ഷം കിട്ടും എന്ന് കരുതിയവരും ഈ സത്യം മനസ്സിലാക്കിയാല്‍ നന്ന്. പ്രാരാബ്ധം ആരെയും വിടുന്നില്ല. അത് നമ്മെ ചുറ്റിപ്പറ്റി എപ്പോഴും കാത്തിരിക്കും. സമാധിയില്‍ ലയിച്ചവനെ സമാധിയില്‍ നിന്ന് ഉണരുന്നതും കാത്തിരിക്കും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: