മലയോര മേഖലയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്ന

Monday 12 May 2014 9:16 pm IST

എരുമേലി: മലയോര മേഖലയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്നത് സ്വകാര്യ ബസ്സുകളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. എരുമേലി സെന്ററിന്റെ ആദ്യകാല സര്‍വ്വീസുകളിലൊന്നായ എരുമേലി - കിസുമം - കോട്ടയം - പൊന്‍കുന്നം സര്‍വ്വീസ് തോന്നിയപടി വെട്ടിക്കുറച്ചതാണ് യാത്രക്കാരേയും ജീവനക്കാരേയും ദുരിതത്തിലാക്കിയത്. കിസുമം വരെ പോകുന്ന കെഎസ്ആര്‍ടിസി ബസ് എരുമേലി വഴി തിരിച്ച് കോട്ടയത്തിനായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ മേഖലയില്‍ തുടങ്ങി കോട്ടയത്തിന് സര്‍വ്വീസ് നടത്തുന്ന മറ്റൊരു സ്വകാര്യ ബസിനായി കോട്ടയം റൂട്ട് കെഎസ്ആര്‍ടിസി നിര്‍ത്തുകയായിരുന്നുവെന്നും യൂണിയന്‍ നേതാക്കളും പറയുന്നു. കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജുള്ളയാള്‍ക്ക് എടുക്കാമെങ്കിലും എരുമേലിയുടെ കാര്യത്തില്‍ അത്തരം നടപടികള്‍ ഇല്ലന്നുമാത്രമല്ല ഏതെങ്കിലും മറ്റ് സര്‍വ്വീസുകള്‍ നിന്നുപോയാല്‍ പകരം ബസ് നല്‍കുന്നതും കിസുമം സര്‍വ്വീസ് ബസാണെന്നും ജീവനക്കാര്‍തന്നെ പറയുന്നു. മലയോരമേഖലയിലെ പ്രധാനപ്പെട്ട മറ്റൊരു സര്‍വ്വീസാണ് എരുമേലി-ആങ്ങമൂഴി. എന്നാല്‍ വനത്തില്‍ക്കൂടിയുള്ള ഈ സര്‍വ്വീസിന് സെന്ററിലെ ഏറ്റവും കാലപഴക്കംചെന്ന ബസാണ് വിടുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. കാലപ്പഴക്കം ചെന്ന ബസുകള്‍ എരുമേലി കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകുന്നുവെന്ന കാര്യം കഴിഞ്ഞദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട ഡിപ്പോയില്‍നിന്നും ഏറ്റവും പുതിയ ബസുകളാണ് ആങ്ങകുഴിക്ക് വിടുന്നത്. എന്നാല്‍ എരുമേലിയില്‍ പഴക്കംചെന്ന ബസുകള്‍ വിടുന്നതിനുപിന്നിലും സ്വകാര്യബസുകളെ സഹായിക്കാനാണെന്നും പരാതികളുണ്ട്. മലയോര മേഖലയിലെ കെഎസ്ആര്‍ടിസിയുടെ ആദ്യകാല സര്‍വ്വീസുകള്‍ അട്ടിമറിക്കാനുള്ള സ്വകാര്യബസ് ലോബിയുടെ നീക്കത്തിന് കെഎസ്ആര്‍ടിസി ചില ജീവനക്കാരുടേയും ഉദ്യോഗസ്ഥരും ഒത്താശകളുണ്ടെന്നും ആരോപണങ്ങളുണ്ട്. എരുമേലി-കുസുമം- എരുമേലി-ആങ്ങകുഴി ബസ് സര്‍വ്വീസുകള്‍ നിലനിര്‍ത്താ ന്‍ നല്ല ബസ്‌കള്‍ നല്‍കാനും സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.