തിരുവനന്തപുരം : നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് ബോര്‍ഡ് രൂപകരിക്കുമെന് മന്ത്രി കെ.സി. ജോസഫ്. വേജ് ബോര്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും നാണ് ജേര്‍ണലിസ്റ്റ് പെന്ഷന് പദ്ധതിയിലെ അപകാതകള്‍ പരിഹരിക്കുന്നതിന് അടിയന്തിരമായി കമ്മിറ്റികള്‍ വിളിച്ചുകൂട്ടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎന്‍ഇഎഫ് മന്ത്രി കെ.സി. ജോസഫ് പ്രസിഡന്റ് ഇ.വി. രവീന്ദ്രന് അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്,സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, , കീയുഡബ്ല്യൂജെ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, എഐഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന് പ്രസിഡന്റ് പി. ദിനകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ആര്. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. ഗിരീഷ്കുമാര്‍ സ്വാഗതം പറഞ്ഞു. ഫെഡറേഷന് സംസ്ഥാന ഭാരവാഹികളായ എം.കെ. സുരേഷ്, കെ.എസ്. സാബു, എം.സി. ശിവകുമാര്‍, എസ്.ആര്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജി. പ്രവീണ്‍ നന്ദി പറഞ്ഞു.
ഭാരവാഹികളായി ആര്. രാജേന്ദ്രന്-കേരളകൗമുദി(പ്രസിഡന്റ്), ശരത്ചന്ദ്രകുമാര്‍-ജന്മഭൂമി കെ.എസ്. ഉദയകുമാര്‍-കേരളകൗമുദി(വൈസ് പ്രസിഡന്റുമാര്‍), ജി. പ്രവീണ്‍–മാതൃഭൂമി (സെക്രട്ടറി),മനോജ് വാസുദേവ്-വീക്ഷണം, അയൂബ്-തേജസ്(ജോയിന്റ് സെക്രട്ടറിമാര്‍),ഹനീഫ്-മാധ്യമം (ട്രഷറര്‍ ) വി പി ഉണ്ണിത്താന്-ജന്മഭൂമി, സന്തോഷ്കുമാര്‍-ജന്മഭൂമി എന്നിവരടങ്ങിയ പത്തംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: