വോട്ടര്‍മാര്‍ക്കും കമ്മീഷനും മോദിയുടെ അഭിനന്ദനം

Monday 12 May 2014 10:16 pm IST

ന്യൂദല്‍ഹി: പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ്‌ വിജയകരമായി പൂര്‍ത്തിയാക്കിയതിന്‌ നരേന്ദ്രമോദി ജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ്‌ കമ്മീഷനും നന്ദി പറഞ്ഞു. ട്വിറ്ററില്‍ മോദി ഇങ്ങനെ കുറിച്ചു: "ഈ സുദീര്‍ഘമായ തെരഞ്ഞെടുപ്പ്‌ നടപടികളില്‍ തുടര്‍ച്ചയായി പങ്കുകൊണ്ട്‌ വിജയകരമാക്കിയ ജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ്‌ കമ്മീഷനും സുരക്ഷാ ജീവനക്കാര്‍ക്കും അഭിനന്ദനം അറിയിക്കുന്നു".
മറ്റൊരു ട്വിറ്ററില്‍ അദ്ദേഹം ഇങ്ങനെ എഴുതി: "ഞാന്‍ പോയിടത്തെല്ലാം ജനങ്ങളുമായി സംവദിച്ചു. അവരുടെ വികാരം അറിയാന്‍ സോഷ്യല്‍ മീഡിയകളും എന്നെ സഹായിച്ചു".
വേറെയൊരു ട്വീറ്റ്‌ ഇങ്ങനെയായിരുന്നു: "ഇന്ന്‌ ഇന്ത്യ ഒരിക്കല്‍ക്കൂടി വിജയിച്ചു. ബാലറ്റിന്റെ ശക്തി വിജയിച്ചു, ജനാധിപത്യത്തിന്റെ വികാരം പരമപ്രധാനമായി പ്രതിഫലിച്ചു".

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.