സ്ഫോടകവസ്‌തുക്കളുമായി യുവാവ്‌ പിടിയില്‍

Tuesday 20 September 2011 4:14 pm IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ്‌ ജില്ലയിലെ സ്ഫോടകവസ്‌തുക്കളുമായി യുവാവിനെ പിടികൂടി. ഉത്തര്‍ പ്രദേശ്‌ സ്വദേശിയായ രമേശ്‌ ചന്ദ്ര കുഷ്‌വാഹ (34) ആണ്‌ പോലീസ് പിടിയിലായത്. ഇയാ‍ള്‍ മാവോവാദിയെന്ന്‌ സംശയിക്കുന്നതായി പോലീ‍സ് അറിയിച്ചു. സ്ഫോടകവസ്‌തുക്കളുടെ വിതരണക്കാരനെന്ന്‌ സംശയിക്കുന്ന ഇയാളില്‍ നിന്നും രണ്ടര കിലോ അമോണിയം നൈട്രേറ്റും 182 സ്ഫോടകവസ്‌തുക്കളുമാണ്‌ പിടിച്ചെടുത്തത്‌. 150 അടി നീളം വരുന്ന ഫ്യൂസ്‌ വയറുകളും കണ്ടെത്തിയിട്ടുണ്ട്‌. സംശയാസ്‌പദമായ നിലയിലാണ്‌ രമേശിനെ അറസ്റ്റു ചെയ്‌തതെന്നും ഇയാളുടെ മാവോ ബന്ധം തള്ളിക്കളയാന്‍ കഴിയില്ലെന്നും പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ ദിംഗബര്‍ പ്രസാദ്‌ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ പരസ്‌പര വിരുദ്ധമായ മൊഴികളാണ്‌ ഇയാള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.