എന്‍ഡിഎ 300ലേക്ക്‌

Tuesday 13 May 2014 11:57 am IST

ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന്‌ എക്സിറ്റ്‌ പോളുകള്‍. രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിക്കുകയാണെന്നും പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പു പൂര്‍ത്തിയായതിനു തൊട്ടു പിന്നാലെ വന്ന എക്സിറ്റ്‌ പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. എന്‍ഡിഎക്ക്‌ 283 സീറ്റ്‌ ലഭിക്കുമെന്നാണ്‌ ഇന്ത്യാ ടുഡേ-സിസേറോ പോള്‍ പറയുന്നത്‌. ബിജെപി മുന്നണിക്ക്‌ 299 സീറ്റു വരെ കിട്ടുമെന്നു ടിവി-സീ വോട്ടര്‍ പ്രവചിക്കുന്നു. ബിജെപിക്ക്‌ 202 സീറ്റും മുന്നണിക്ക്‌ 227 സീറ്റുമാണ്‌ ടൈംസ്‌ നൗ- സീ വോട്ടര്‍ എക്സിറ്റ്‌ പോള്‍ പറയുന്നത്‌.
ഭരണമുന്നണിയായ യുപിഎ 89 സീറ്റില്‍ ഒതുങ്ങുമെന്ന്‌ പറയുന്ന ടൈംസ്‌ നൗ കോണ്‍ഗ്രസിന്‌ 77 സീറ്റാണ്‌ പരമാവധി കൊടുക്കുന്നത്‌. ഇന്ത്യാ ടുഡേ യുപിഎക്ക്‌ 120 സീറ്റുനല്‍കുമ്പോള്‍ ടിവി-സീ വോട്ടര്‍ 111 സീറ്റുകൊടുക്കുന്നുണ്ട്‌.
ബീഹാര്‍, യുപി എന്നിവിടങ്ങളിലും ബിജെപി ഭരിക്കുന്ന ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലും ദല്‍ഹിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും ഹരിയാനയിലും ബിജെപിക്കും സഖ്യത്തിനും വന്‍ നേട്ടമാണ്‌ എക്സിറ്റ്‌ പോളുകള്‍ പ്രവചിക്കുന്നത്‌.
എന്‍ഡിഎയക്ക്‌ 12 ശതമാനത്തോളം അധികം വോട്ടു കിട്ടുമെന്നാണ്‌ മിക്ക പോളുകളും പറയുന്നത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.