എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് കാരാട്ട്

Tuesday 13 May 2014 11:36 am IST

ന്യൂദല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് സിപി‌എം. സര്‍വേ ഫലങ്ങള്‍ തള്ളിക്കളയുന്നതായി സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലും ബംഗാളിലുമുള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്കാവില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന കേരളത്തില്‍ പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോള്‍ സര്‍വ്വേകളും യുഡിഎഫ് മേല്‍ക്കൈ നേടുമെന്നാണ് പറയുന്നത്. ടൈംസ് നൗ യുഡിഎഫിന് 18 സീറ്റുകള്‍ നല്‍കുമ്പോള്‍ സിഎന്‍എന്‍ ഐബിഎന്‍ 11ഉം ഇന്ത്യാ ടുഡെ 13 മുതല്‍ 17ഉം ഇന്ത്യാ ടിവി 11 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നു. ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. എല്‍ഡിഎഫിനാകട്ടെ ആറു മുതല്‍ ഒമ്പത് സീറ്റുകളാണ് പ്രവചനം. സിപിഎമ്മിന്റെ മറ്റൊരു ശക്തി കേന്ദ്രമായ പശ്ചിമ ബംഗാളില്‍ ഇടത് കക്ഷികള്‍ 15 സീറ്റ് വരെ നേടൂ എന്നാണ് പ്രവചനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.