ന്യൂദല്‍ഹി: നരേന്ദ്ര മോദി കീഴില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്താനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. മാറ്റമാണ് ഇതിലൂടെ ജനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
2014 തെരഞ്ഞെടുപ്പിലെ പോളിംഗ് ചൂണ്ടിക്കാട്ടുന്നത് സ്ഥിരതയും കാര്യപ്രപ്തിയുമുള്ള സര്‍ക്കാരിനെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാര്‍ അധികാരം വിട്ട് പുറത്തു പോകണമെന്നാണ് എന്‍ഡിഎ ആവശ്യപ്പെടുന്നത്. ബിജെപി സര്‍ക്കാര്‍, രാജ്യത്തെ ഉന്നത ശ്രേണികളില്‍ എത്തിക്കുമെന്നും രാജ്നാഥ് ആത്മവിശ്വാസത്തോടെ വ്യക്തമാക്കി.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗായ 66.38 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: