സിപി‌എം വയനാട് ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

Tuesday 13 May 2014 3:11 pm IST

കല്‍പ്പറ്റ: ഹാരിസണ്‍ ഭൂമിയിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപി‌എം വയനാട് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രനടക്കം ഒമ്പതു പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ നാടകീയമായി ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവര്‍ക്ക് പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അനാവശ്യമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. സമരത്തില്‍ പങ്കെടുത്ത പത്ത് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ് ചെയ്തിരുന്നു. ഇവരിപ്പോള്‍ ജാമ്യത്തിലാണ്. ഹാരിസണ്‍ എസ്റ്റേറ്റ് കുടിയൊഴിപ്പിക്കുന്നത് ശശീന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.