ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ജില്ലയ്ക്ക് 79.45 ശതമാനം വിജയം

Tuesday 13 May 2014 9:47 pm IST

കോട്ടയം: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ജില്ലയ്ക്ക് 79.45 ശതമാനം വിജയം. രണ്ട് സ്‌കൂളുകള്‍ക്കു മാത്രമാണ് നൂറു ശതമാനം വിജയം നേടിയത്.ജില്ലയില്‍ 122 സ്‌കൂളുകളില്‍ നിന്നായി 20886 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 16056 പേര്‍ ഉപരിപഠനത്തിനു അര്‍ഹരായി. ജില്ലയില്‍ 381 കുട്ടികള്‍ എല്ലാ വിഷയത്തിനു എ പ്ലസ് നേടി. പുതുപ്പള്ളി ഡോണ്‍ ബോസ്‌കൊ, ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തു ജ്യോതി എന്നീ സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടിയത്.നൂറു ശതമാനം വിജയം നേടിയ രണ്ട് സ്‌കൂളുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ചങ്ങനാശേരി ക്രിസ്തു ജ്യോതിയില്‍ പരീക്ഷ എഴുതിയ 147 പേരും വിജയിച്ചു. പുതുപ്പള്ളി ഡോണ്‍ ബോസ്‌കൊയില്‍ പരീക്ഷക്കിരുന്ന 119 വിദ്യാര്‍ത്ഥികളും വിജയം നേടി. എയ്ഡയ്-സര്‍ക്കാര്‍ സകൂളുകള്‍ക്കു നൂറുശതമാനം വിജയം നേടാനായില്ല. എരുമേലി സെന്റ് തോമസ് എച്എസ്എസിലെ വിജയ ശതമാനം 99. 36 ആണ്. 157 പേര്‍ ഇവിടെ പരീക്ഷ എഴുതിയതില്‍ ഒരാള്‍ തോറ്റു. ഇതിനാല്‍ നൂറുമേനി വിജയം നേടാന്‍ സ്‌കൂളിനായില്ല. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്എസ്എസില്‍ 98.03 ആണ് വിജയ ശതമാനം. പരീക്ഷ എഴുതിയ 203 പേരില്‍ നാല് പേര്‍ പരാജയപ്പെട്ടു. രാമപുരം സെന്റ് അഗസ്റ്റിനില്‍ 205 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ നാല് പേര്‍ തോല്‍വിയറിഞ്ഞു. 98.05 ആണ് വിജയ ശതമാനം. കൊഴുവനാല്‍ സെന്റ് നെഫ്യൂണ്‍സില്‍ നാല് പേരാണ് തൊറ്റത് (97.42). പൂഞ്ഞാര്‍ സെന്റ് ആ്ന്റണീസില്‍ വിജയ ശതമാനം 98.63 ആണ്. രണ്ട് പേര്‍ മാത്രമാണ് സ്‌കൂളില്‍ തൊറ്റത്. ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറിയില്‍ 172 പേര്‍ പരീക്ഷയ്ക്കിരുന്നു. അതില്‍ 115 പേര്‍ ഉന്നത പഠനത്തിനു യോഗ്യത നേടി. 66.86 ആണ് വിജയ ശതമാനം. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ അഞ്ചു പേരില്‍ ജില്ലയില്‍ നിന്നുള്ളവരും ഉണ്ട്. പെരുവ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ടി. എസ് രേഷ്മ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി ജില്ലയ്ക്ക് അഭിമാനമായി. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഗവ. ടി. എച്ച്. എസ് പാമ്പാടിക്ക് തിളക്കമാര്‍ന്ന വിജയം നേടാനായി. 84. 09 ശതമാനമാണ് ഇവിടെ ജയം. മുന്‍വര്‍ഷം 41. 46 ആയിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ച നേട്ടം കൈവരിച്ചു. ഈരാറ്റുപേട്ട ഗവ എച്ച്എസ്എസ് (64.45), കടപ്പൂര്‍ എച്ച്എസ്എസ് (54.29), കാരാപ്പുഴ എച്ച്എസ്എസ് (69.94) ,എംഎച്ച്എസ്എസ് കോട്ടയം (73.26), കുമരകം എച്ച്എസ്എസ് (53.14), പാലാ എച്ച്എസ്എസ് (95.56), പനമറ്റം എച്എസ്എസ് (91.33), താഴത്തുവടകര (94.77), തൃക്കൊടിത്താനം (75.58), പാമ്പാടി (70.50) പെരുവ (96.02), കാണക്കാരി (82. 49), നെടുങ്കുന്നം ഗവഎച്ച്എസ്എസ് (82.66). എയിഡഡ് സ്‌കൂളുകള്‍ക്കും മികച്ച നേട്ടം കൈവരിക്കാനായി. സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കടനാട് 203 പേര്‍ എഴുതിയതില്‍ 198 പേര്‍ വിജയിച്ചു. 98.03 ശതമാനം വിജയം. സെന്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം (97. 54) കോട്ടയം എംടി എച്ച്എസ്എസ് 70ഉം എഡിയില്‍ 89ഉം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ 75ഉം ആണ് വിജയ ശതമാനം. തലയോലപറമ്പ് എജിജി എച്ച്എസ്എസ് (91.01), എംജിഎം എച്ച്എസ്എസ് ളാക്കാട്ടൂര്‍ (85.47), ഈരാറ്റുപേട്ട എംജി എച്ച്എസ്എസ് (87.92), മണര്‍കാട് സെന്റ് മേരീസ് എച്ച്എസ്എസ് (82.56), സെന്റ് ജോണ്‍സ് ബാപ്പിസ്റ്റ് എച്ച്എസ്എസ് നെടുങ്കുന്നം (89.47), മാന്നാനം സെന്റ് എര്‍ഫേംസ് എച്ച്എസ്എസ് (87.80), പൂഞ്ഞാര്‍ എസ്എംവി (80.88), കോട്ടയം പ്ലാസനല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ് (91.72), ജെജെഎംഎം ഏന്തയാര്‍ (92.25), ഹോളിക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍ (95.05), സെന്റ് ആന്‍സ് കോട്ടയം (93.24), മൗണ്ട് കാര്‍മല്‍ കോട്ടയം (90.85), സെന്റ് ഡോമിനിക് കാഞ്ഞിരപ്പള്ളി (94.95), സെന്റ് ജോസഫ് ജിഎച്എസ്്എസ് ചങ്ങനാശേരി (94.90), സെന്റ് തെരേസാസ് വാഴപ്പള്ളി (96.73), കെ.ഇ.ഇ.എം എച്ച്എസ്എസ് മാന്നാനം (97.26), മുസ്ലിം ഗേള്‍സ് എച്ച്എസ്എസ് കങ്ങഴ (65.63), ഓപ്പണ്‍ സ്‌കൂളില്‍ 2579 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 1128 പേര്‍ വിജയിച്ചു. 43 ശതമാനാണ് വിജയം. ജില്ലയില്‍ 1793 പേരാണ് പരീക്ഷ എഴുതിയത്. അതില്‍ പാര്‍ട്ട് ഒന്ന്,രണ്ട് എന്നിവയില് 1683 പേരും പാര്‍ട്ട് ഒന്ന് , രണ്ട്, മൂന്ന് എന്നിവയില്‍ 1269 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.