കൊച്ചി: ദ്വിദിന മോട്ടോര്‍ വാഹന പണിമുടക്കിന് മുന്നോടിയായി വിവിധ ജില്ലകളില്‍ കണ്‍വന്‍ഷനുകളും വിളിച്ചുചേര്‍ക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംയുക്ത സമിതി സംസ്ഥാന കണ്വന്ഷന് തീരുമാനിച്ചു.
തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം- മെയ് 26, കൊല്ലം, കാസര്‍കോട്, കോഴിക്കോട് – 29, വയനാട്, തൃശൂര്‍, പത്തനംതിട്ട -30, ഇടുക്കി, ആലപ്പുഴ, കോട്ടയം -ജൂണ്‍ 1, എറണാകുളം, പാലക്കാട് -ജൂണ്‍ 3 എന്നിങ്ങനെയാണ് ജില്ലാ കണ്‍വന്‍ഷനുകള്‍. ജൂണ്‍ 24ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റിടങ്ങളില്‍ ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒ ഓഫീസുകളിലേക്കും സംയുക്ത സമരസമിതി നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. ജൂണ്‍ 10 മുതല്‍ 20 വരെ ജില്ലാ അടിസ്ഥാനത്തില്‍ സമരസന്ദേശവുമായി വാഹനപ്രചാരണ ജാഥകള്‍ നടത്തും.
ചിറ്റൂര്‍ റോഡിലെ ബിഎംഎസ് തൊഴിലാളി പഠനകേന്ദ്രത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് ഉദ്ഘാടനംചെയ്തു. കെ ഗംഗാധരന് (ബിഎംഎസ്) അധ്യക്ഷനായി. സംയുക്ത സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി നന്ദകുമാര്‍ (സിഐടിയു) സമരത്തിനാധാരമായ കാരണങ്ങളും സമരപരിപാടികളും വിശദീകരിച്ചു.
വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രന്, കെ കെ ദിവാകരന്, കെ വി ഹരിദാസ്, കെ എ അലി അക്ബര്‍, ജെ ഉദയഭാനു, ജോയ് ജോസഫ്, ജോണ്‍ ജേക്കബ് (എഐടിയുസി), ആറ്റിങ്ങല്‍ അജിത്ഏ കെ കെ ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി), മനയത്ത് ചന്ദ്രന്, മനോജ് ഗോപി, ബിജു ആന്റണി (എച്ച്എംഎസ്), എ സി കൃഷ്ണന്, ആര് രഘുരാജ് (ബിഎംഎസ്), മീനത്ത് മൊയ്തു, രഘുനാഥ് പനവേലി (എസ്ടിയു), മനോജ് പെരുമ്പിള്ളി (ജെടിയുസി) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: