തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 81.34 ശതമാനമായിരുന്നു. 1873 സ്കൂളുകളില്‍നിന്നായി 3,42,410 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 2,71,836 പേര് ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലാണ്-84.35. കുറവ് പത്തനംതിട്ട ജില്ലയിലും-71.73. 40 സ്കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. ഇതില്‍ 28 അണ് എയ്ഡഡ് സ്കൂള്‍, ആറ് സ്പെഷ്യല്‍ സ്കൂള്‍, അഞ്ച് സര്‍ക്കാര്‍ സ്കൂള്‍, ഒരു എയ്ഡഡ് സ്കൂള്‍ എന്നിവ ഉള്‍പ്പെടും. ഇന്നലെ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്.
6,783 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി. ഇതില്‍ 4,564 പേര് പെണ്‍കുട്ടികളും 2,219 പേര് ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 5,651 പേര്‍ക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 218 പേര്‍ക്കും കൊമേഴ്സ് വിഭാഗത്തില്‍ 914 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല എറണാകുളമാണ്-757. തിരുവനന്തപുരം പട്ടം സെന്റ്മേരീസ് എച്ച്.എസ്.എസാണ് ഏറ്റവുമധികം എ പ്ലസ് നേടിയ സ്കൂള്‍. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതും ഇതേ സ്കൂളിലാണ്- 758. 23,808 പേര് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിന് മുകളിലോ കരസ്ഥമാക്കിയപ്പോള്‍ 38,898 വിദ്യാര്‍ഥികളാണ് ബി പ്ലസ് ഗ്രേഡിന് അര്‍ഹരായത്. 55,887 പേര് ബി ഗ്രേഡും 71,407 പേര് സി പ്ലസ് ഗ്രേഡും 74,036 പേര് സി ഗ്രേഡും നേടി 2,484 പേര് ഡി പ്ലസ് ഗ്രേഡും നേടി. 69,122, പേര്‍ക്ക് ഡി ഗ്രേഡും 1,648 പേര് ഇ ഗ്രേഡും ലഭിച്ചു. റഗുലര്‍ വിഭാഗത്തില്‍ വിജയിച്ചവരില്‍ 1,54,611 (85.6) പേര് പെണ്‍കുട്ടികളും 1,18,687 (72.48) പേര് ആണ്‍കുട്ടികളുമാണ്. സയന്‍സില്‍ 1,34,202 (79), ഹ്യൂമാനിറ്റീസില്‍ 53,933 (75.68), കൊമേഴ്സില്‍ 83,701 (82.66) വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യരായി.
എസ്.സി വിഭാഗത്തില്‍ 21,895 (58.99) ഉം എസ്ടി വിഭാഗത്തില്‍ 2,463 (56.32) ഉം ഒബിസിയില്‍ 1,66,274 (81.32) ഉം ഒഇസിയില്‍ 8037 (67.95) ഉം ജനറല്‍ വിഭാഗത്തില്‍ 73,167 (86.45) ഉം ആണ് വിജയം. സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് 1,20,899 (78.77) പേരും എയ്ഡഡ് സ്കൂളില്‍നിന്ന് 1,27,843 (82) പേരും അണ് എയ്ഡഡ് സ്കൂളില്‍നിന്ന് 22,875 (69.75) പേരും ഉന്നതപഠനത്തിന് അര്‍ഹരായി. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 24,654 വിദ്യാര്‍ഥികള്‍ക്കാണ് ഉപരിപഠനത്തിന് യോഗ്യത ലഭിച്ചത്. 37.49 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷം ഇത് 35.13 ശതമാനമായിരുന്നു. സയന്‍സില്‍ 349 പേരും ഹ്യൂമാനിറ്റീസില്‍ 8,883 പേരും കൊമേഴ്സില്‍ 15,422 പേരും വിജയിച്ചു. കംപാര്ട്ട്മെന്റല് വിഭാഗത്തില്‍ 6,747 (28.02), ടെക്നിക്കലില്‍ 1,401 (74.8), കലാമണ്ഡലം ആര്‍ട്സ് സ്കൂളില്‍ 61 (95.31) എന്നിങ്ങനെയാണ് വിജയം. മാര്‍ച്ച് 2007നും മാര്‍ച്ച് 2009 നും ഇടയില്‍ രണ്ടാംവര്‍ഷത്തിന് പഠിച്ച് പരീക്ഷയെഴുതാന്‍ സാധിക്കാതെ വരികയോ ഏതെങ്കിലും വിഷയത്തില്‍ യോഗ്യത നേടാന്‍ കഴിയാതെ വരികയോ ചെയ്തവര്‍ പരീക്ഷയെഴുതിയ സ്കീം രണ്ടില്‍ 479 വിദ്യാര്‍ഥികളാണ് വിജയിച്ചത്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: