കെ. കൃഷ്ണാനന്ദ പൈ അന്തരിച്ചു

Tuesday 13 May 2014 10:10 pm IST

കാഞ്ഞങ്ങാട്‌: ബിജെപി മുന്‍ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരിയും ജനത ഏജന്‍സീസ്‌ സ്ഥാപന ഉടമയുമായിരുന്ന കെ.കൃഷ്ണാനന്ദ പൈ (63) അന്തരിച്ചു. ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്ന്‌ മൈസൂരില്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാല ജനസംഘം നേതാവ്‌ കെ.രാമചന്ദ്ര പൈയുടെ മകനാണ്‌. ഭാര്യ: വിജയ്‌ പൈ. മക്കള്‍: ഡോ.മേഘ്ന പൈ (ലണ്ടന്‍), ഡോ. പ്രാര്‍ത്ഥന പൈ (ബാംഗ്ലൂര്‍). മരുമകന്‍: ഡോ.സുനില്‍ പൈ (ലണ്ടന്‍). സഹോദരങ്ങള്‍: കെ. വരദരാജ പൈ, കെ.ഗുരുദത്ത്‌ പൈ (വ്യാപാരികള്‍), പത്മ.വി. ഷേണായ്‌ (പയ്യന്നൂര്‍), പത്മ.ആര്‍. ഷേണായ്‌ (കണ്ണൂര്‍), കിശോരി നായക്‌ (കോയമ്പത്തൂര്‍), പരേതയായ താര ഷേണായ്‌. മാതാവ്‌: സീതാഭായ്‌. കാമ്പ്കോ ഡയറക്ടര്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി, കാസര്‍കോട്‌ കോപ്പറേറ്റീവ്‌ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംസ്കാരം ഇന്ന്‌ രാവിലെ 9 ന്‌ കാഞ്ഞങ്ങാട്ട്‌ മേലാങ്കോട്ട്‌ സമുദായ ശ്മശാനത്തില്‍.
കൃഷ്ണാനന്ദ പൈയുടെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക്‌ ജില്ലയില്‍ അടിത്തറ പാകുന്നതില്‍ മുഖ്യപങ്കുവഹിച്ച കൃഷ്ണാനന്ദ പൈയുടെ വിയോഗം തീരാനഷ്ടമാണെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട്ടെ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിന്‌ ആളുകള്‍ എത്തിച്ചേര്‍ന്നു.
കര്‍ണാടക മുന്‍ മന്ത്രി നാഗരാജ ഷെട്ടി, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍, ദേശീയ സമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്‍, എം. സഞ്ജീവ ഷെട്ടി, ജില്ലാ പ്രസിഡണ്ട്‌ പി. സുരേഷ്കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്‌, ആര്‍എസ്‌എസ്‌ ജില്ലാ പ്രചാരക്‌ മഹേഷ്‌, മണ്ഡലം പ്രസിഡണ്ടുമാരായ ഇ. കൃഷ്ണന്‍, രാധാകൃഷ്ണന്‍, പുല്ലൂര്‍ കുഞ്ഞിരാമന്‍, എം. സുധാമ, സംസ്ഥാന സമിതി അംഗം പി.രമേശ്‌, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എസ്‌.കെ. കുട്ടന്‍, ജില്ലാ പ്രസിഡണ്ട്‌ സുകുമാരന്‍ കാലിക്കടവ്‌, ബിഎംഎസ്‌ നേതാക്കളായ പി. ദാമോദരന്‍, വി.വി. ബാലകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, സിപിഎം സംസ്ഥാന സമിതി അംഗം എ.കെ.നാരായണന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.