ബംഗ്ലൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ദല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴസരിന് തകര്‍പ്പന്‍ ജയം. യുവരാജ് സിംഗിന്റെ ചിറകിലേറിയ ബാംഗ്ലൂര്‍ ദല്‍ഹിയെ 16റണ്‍സിന് കീഴടക്കി. യുവി 29 പന്തില്‍ ഒരു ഫോറിന്റെയും ഒമ്പത് പടുകൂറ്റന്‍ സിക്സറുകളുടേയും അകമ്പടിയോടെ 68 റണ്‍സ് നേടി. യുവി തന്നെയാണ് കളിയിലെ കേമന്‍.
സ്ക്കോര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്- 20 ഓവറില്‍ നാല് വിക്കറ്റിന് 186
ദല്‍ഹി ഡെയര്‍ ഡെവിള്‍സ്- 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170
നേരത്തെ ടോസ് നേടിയ ദല്‍ഹി ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാഗ്ലൂര് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹിക്ക് ഏഴ് വിക്കറ്റിന് 170 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ദല്‍ഹിക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍ (31), നായകന് പീറ്റേഴ്സണ് (33), ഡുമിനി (48), യാദവ് (37) എന്നിവര്‍ പൊരുതിയെങ്കിലും ജയം അകലെയായിരുന്നു. ബാംഗ്ലൂരിനായി മുത്തയ്യാ മുരളീധരനും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: