കോഴിക്കോട്: പൂട്ടിയിട്ടിരിക്കുന്ന ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ മുന്നറിയിപ്പ്. ബാറുകള്‍ക്ക് നിലവാരമില്ലെന്ന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പറയുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാറുകള്‍ക്ക് നിലവാരമില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ ശേഷം നിലവാരം ഉയര്‍ത്താന്‍ സമയം നല്‍കുകയാണ് വേണ്ടത്. അല്ലാതെ ബാറുകള്‍ പൂട്ടിയിട്ടതു കൊണ്ട് കാര്യമില്ല. ലക്ഷങ്ങള്‍ മുടക്കി നിലവാരം മെച്ചപ്പെടുത്തിയ ബാര്‍ ഹോട്ടലുകള്‍ പോലും ലൈസന്‍സ് പുതുക്കി നല്‍കാതെ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും നാസറുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: