റോഡിലെ കുഴികള്‍ക്ക്‌ മന്ത്രിമാരുടെ പേരിട്ട്‌ പ്രതിഷേധം

Tuesday 20 September 2011 11:15 pm IST

കോട്ടയം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍സിപി ആരംഭിച്ചിരിക്കുന്ന സമരത്തിണ്റ്റെ മുന്നോടിയായി റോഡിലെ കുഴികള്‍ക്ക്‌ മന്ത്രിമാരുടെ പേരിട്ടു. മുഖ്യമന്ത്രിയുടെ പേരിലുള്ള ഉമ്മന്‍കുഴി മുതല്‍ വിപ്പ്‌ കുഴി വരെ ഓരോ മന്ത്രിമാരുടെയും പേരിലുള്ള ഫോട്ടോയോടുകൂടിയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ്‌ കാണികള്‍ക്ക്‌ കൌതുകമുണര്‍ത്തിയ പുതുമയാര്‍ന്ന പ്രതിഷേധത്തിന്‌ തുടക്കം കുറിച്ചത്‌. കോട്ടയം പിഡബ്ള്യൂ ഓഫീസ്‌ പടിക്കല്‍ നിന്ന്‌ തുടക്കം കുറിച്ച സമരം എന്‍സിപി സംസ്ഥാന വൈസ്പ്രസിഡണ്റ്റ്‌ ഉഴവൂറ്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്റ്റ്‌ ടി.വി.ബേബി അദ്ധ്യക്ഷത വഹിച്ചു. പി.കെ.ആനന്ദക്കുട്ടന്‍, ബാബു കപ്പക്കാലാ, പി.പി.ബാലന്‍, ഷാജി കുറുമുട്ടം, സതീഷ്‌ കല്ലക്കുളം, രാധാകൃഷ്ണന്‍ ഓണംപള്ളി, ബഷീര്‍ കണ്ണാട്ട്‌, രാജന്‍ ഇട്ടിച്ചെറിയ, സുധീര്‍ ശങ്കരമംഗലം, രഞ്ജനാഥ്‌ കോടിമത, അഭിലാഷ്‌, രവികുമാര്‍, ഒളശ്ശ ഗുരുജി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.