ഏഷ്യനെറ്റ്‌ ടെലിവിഷന്‍ അവാര്‍ഡ്സ്‌ സമ്മാനിച്ചു

Wednesday 14 May 2014 8:05 pm IST

കോഴിക്കോട്‌: രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഏഷ്യാനെറ്റ്‌ കഴിഞ്ഞവര്‍ഷത്തെ ജനപ്രിയ പരമ്പരകള്‍ക്കുള്ള പുരസസ്കാരങ്ങളുടെ പ്രഖ്യാപനവും വിതരണവും കോഴിക്കോട്‌ ബീച്ച്‌ മറൈന്‍ ഗ്രൗണ്ടില്‍ നടന്നു.
മലയാളത്തിന്റെ ജനപ്രിയ സൂപ്പര്‍സ്റ്റാര്‍ ദിലീപ്‌, വിനീത്‌, കലാഭവന്‍ ഷാജോണ്‍, രോഹിണി, ടിനി ടോം, അപര്‍ണ ഗോപിനാഥ്‌, ഷംന, കാസിം, കെ.പി.സി.സി. ലളിത, കൈലാഷ്‌, ബിയോണ്‍, സംവിധായകനായ രഞ്ജിത്ത്‌, വി.എം. വിനു, നിര്‍മാതാവ്‌ പി.വി. ഗംഗാധരന്‍, ദിനേശ്‌ പണിക്കര്‍ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ സദസ്സിന്‌ മിഴിവേകി.
ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏഷ്യാനെറ്റ്‌ ലൈഫ്‌ ടൈം അച്ചീവ്മെന്റ്‌ അവാര്‍ഡ്‌ വത്സലാ മേനോന്‍ സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന്‌ ഏറ്റുവാങ്ങി.
മികച്ച പരമ്പരയായ " പരസ്പരവും" ജനപ്രിയ പരമ്പരയായി 'സ്ത്രീധനവും' മികച്ച നടനായി വിവേക്‌ ഗോപനും നടിയായി രേഖ രതീഷും മികച്ച സംവിധായകനായി ഹാരിസണും തെരഞ്ഞെടുത്തു.
തിരക്കഥാകൃത്ത്‌ പ്രദീപ്‌ പണിക്കര്‍, സ്വഭാവ നടന്‍ കോട്ടയം പ്രദീപ്‌, സ്വഭാവ നടി രൂപശ്രീ, മികച്ച നെഗേറ്റെവ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷോബി തിലകന്‍, കന്യ, ഹാസ്യതാരം സെന്തില്‍, ജനപ്രിയതാരങ്ങളായ ശരത്ദാസ്‌, ദിവ്യ, പുതുമുഖതാരങ്ങള്‍ പ്രതീഷ്‌ നന്ദ, ഗായത്രി, ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റുകളായ ശങ്കര്‍ലാല്‍, നിദുന, ബാക്ക്ഗ്രൗണ്ട്‌ സ്കോറിന്‌ എസ്‌.വി. ഗോപാലകൃഷ്ണന്‍, എഡിറ്റര്‍ രാജേഷ്‌ തൃശൂര്‍, ശബ്ദമിശ്രണം ശ്രീജിത്ത്‌വി.ജി, വീഡിയോഗ്രാഫി മനോജ്കുമാര്‍, മികച്ച ഫാമിലി എന്റര്‍റ്റൈനര്‍ അമ്മയുടെ നിര്‍മ്മാതാവ്‌ മുരുകന്‍, ബാലതാരങ്ങളായ സിദ്ധാര്‍ത്ഥ്‌, ബിശ്വാസ്‌, നിരഞ്ജന, സെബിന്‍, ആദിത്യന്‍, സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ ജേതാക്കളായ ചിത്ര ഷേണായി, പ്രതീക്ഷ, സ്നേഹ, ഷാലു, കുര്യന്‍, നിയ, മേഘ്ന തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
കൂടാതെ ഇഷ തല്‍വാര്‍, ആശ ശരത്‌, സുജ നായിഡു, ഇനിയ, നാച്ച്‌ ബലിയേ ടീം, വിനോദ്‌ രക്ഷ, റെയിമസ്‌ മലയാള ടീം, ലക്ഷ്മി, സിനി വര്‍ഗ്ഗീസ്‌, നടാക്ഷ ആദര്‍ശ്‌, അനീഷ്‌ റഹ്മാന്‍, സ്വാതി, ഡാന്‍സ്‌ & ഡാന്‍സ്‌ ടീം, അക്‌റോബാറ്റിക്‌ ഡാന്‍സ്‌ ടീം തുടങ്ങി പ്രമുഖ ചലച്ചിത്ര ടെലിവിഷന്‍ താരങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സദസ്സിനെ ഇളക്കിമറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.