പാമ്പാടി: പള്ളിക്കത്തോട്ടില്‍ അനധികൃത പന്നിഫാം സമരവുമായി ബന്ധപ്പെട്ട് പള്ളിക്കത്തോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരിയടക്കം പതിനൊന്ന് പ്രതികളെ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കുററക്കാരനല്ല എന്ന് കണ്ട് വെറുതെവിട്ടു. ഫാം ഉടമസ്ഥന്റെ ഉന്നത രാഷ്ട്രീയബന്ധമുപയോഗിച്ചാണ് സമരക്കാര്‍ക്കെതിരെ കേസുകള്‍ എടുത്തതെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഫാം ഉടമസ്ഥനെതിരെയുള്ള കേസില്‍ കോടതി ഇയാളെ കുറ്റക്കാരനെന്നു കണ്ടെത്തി തടവും പിഴയും വിധിച്ചിരുന്നു. ട്രബ്യൂണല്‍ കോടതിയും ആരോഗ്യവകുപ്പും ഫാം അടച്ചുപൂട്ടാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ കോടതിവിധിയുംകൂടി വന്നിട്ടും ഇതൊക്കെ മറികടന്ന് അനധികൃതമായി ഇപ്പോഴും ഫാം നടത്തിക്കൊണ്ടി പോവുകയാണെന്നും സമരരംഗത്തുള്ളവര്‍ പറയുന്നു.
ഗുരുതരമായ പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഫാം അടച്ചുപൂട്ടാന്‍ തയ്യാറാകാത്തപക്ഷം സമരം ശക്തമാക്കുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം.എ. അജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: