മുസ്ളീം തീവ്രവാദി അക്രമത്തില്‍ യുവാവിന്‌ ഗുരുതര പരിക്ക്‌

Tuesday 20 September 2011 11:19 pm IST

കാസര്‍കോട്‌: മുസ്ളീം തീവ്രവാദി സംഘത്തിണ്റ്റെ അക്രമത്തില്‍ യുവാവിന്‌ ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട്‌ അണങ്കൂരിലെ ടി.വി.സ്റ്റേഷന്‍ റോഡില്‍ രാമപൂജാരിയുടെ മകന്‍ രതീഷി(24)നാണ്‌ അക്രമത്തില്‍ പരിക്കേറ്റത്‌. വയറില്‍ ആഴത്തിലുള്ള കുത്തുകളേറ്റ രതീഷിണ്റ്റെ നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. നമ്പര്‍ പ്ളേറ്റില്ലാത്ത കാറിലെത്തിയ നാലംഗ സംഘമാണ്‌ വീട്ടിലേക്ക്‌ പോകും വഴി ടി.വി.സ്റ്റേഷന്‍ റോഡില്‍ വെച്ച്‌ രതീഷിനെ അക്രമിച്ചത്‌. ഇന്നലെ രാത്രി എട്ടരയോടെയാണം സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.