തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 08.05ന് തന്നെ ആദ്യ ഫല സൂചനകള്‍ ലഭ്യമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്.
നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഒരേ സമയത്താണ് വോട്ടെണ്ണല്‍ നടക്കുക. അതായത് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഒന്നിച്ച് നടക്കും. ഉച്ചക്ക് പതിനൊന്ന് മണിയോടെ തന്നെ വ്യക്തമായ സൂചനകളും ഒരു മണിക്ക് മുമ്പ് കേരളത്തിലെ പൂര്‍ണ്ണമായ ഫലങ്ങളും അറിയാനാകും. രാജ്യത്താകെ 989 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കേരളത്തില്‍ 36കേന്ദ്രങ്ങളുമാണുള്ളത്.
സ്ഥാനാര്‍ഥികള്‍ കുറവുള്ള മണ്ഡലങ്ങളിലെ ഫലം ആദ്യം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പതുപേര്‍ മാത്രം മത്സരിക്കുന്ന മാവേലിക്കരയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍. 20 പേര് മത്സരിക്കുന്ന തിരുവനന്തപുരത്താണ് കൂടുതല്‍ പേര്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ www.ceo.kerla.gov.in ലും http://www.trend.kerala.gov.in/ ലും ട്രെന്‍ഡും ഫലവും അറിയാനാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: