വഡോദര: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി വഡോദരയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചു. മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ മധു സൂദനന്‍ മിസ്ത്രിയെ മോദി പരാജയപ്പെടുത്തിയത്. മോദി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ വാരണാസിയിലും ലീഡ് ചെയ്യുന്നുണ്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാണ് മുന്നില്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. തമിഴ്നാട്ടില്‍ 39 സീറ്റില്‍ 35ലും എ.ഡി.എം.കെ ലീഡ് നേടി. കാണ്‍പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മുരളി മനോഹര്‍ ജോഷി മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: