ദിവ്യത്വത്തിലേക്കുള്ള കവാടം

Tuesday 20 September 2011 11:59 pm IST

മണിപൂരകം നാഭിയില്‍ സ്ഥിതിചെയ്യുന്നു. അവിടെയാണ്‌ സന്തോഷം, ഉദാരത, അത്യാഗ്രഹം, അസൂയ എന്നീ ഭാവങ്ങള്‍ ഉണ്ടാകുന്നത്‌. ഈ ഭാവങ്ങള്‍ 'അയോദ്ധ്യ'യുമായി ബന്ധപ്പെട്ടിരിക്കുന്നു. കൈകേയി പ്രകടമാക്കുന്ന 'അസൂയ'യും 'സത്യാഗ്രഹ'വുമാണ്‌ രാമനെ വനവാസത്തിനയച്ചത്‌. അതുപോലെ തന്നെ ശ്രീരാമന്റെ ഉദാരതയ്ക്ക്‌ പുകള്‍പെറ്റ നഗരമാണ്‌ അയോധ്യ. വനവാസം കഴിഞ്ഞ്‌ അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ്‌ സന്തോഷത്തിന്റേതായിരുന്നു. അതാണ്‌ നാം ദീപാവലിയായി ആഘോഷിക്കുന്നത്‌. അസൂയ, സത്യാഗ്രഹം, ഉദാരത, സന്തോഷം ഇവയെല്ലാം നാഭീ പ്രദേശത്ത്‌ - അയോദ്ധ്യയില്‍ വസിക്കുന്നു. 'അയോദ്ധ്യ' എന്നാല്‍ അയോധനം നിലച്ച ഭൂമി എന്നര്‍ത്തം. അതായത്‌, മുറിവേല്‍പിക്കാനാകാത്ത ഇടം. ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന 'അനാഹത'മാണ്‌ ദിവ്യതത്വത്തിലേയ്ക്കുള്ള മറ്റൊരു കവാടം. ചക്രം. പ്രേമം, ഭയം, വെറുപ്പ്‌ എന്നിവ ഹൃദയചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുണ്യനഗരമായ മഥുര അനാഹതമാണ്‌. അതായത്‌ ഗോപികമാര്‍ക്ക്‌ ശ്രീകൃഷ്ണനോടുള്ള പ്രേമത്തെയും, ഭക്തിയെയും പ്രേമത്തെയും, ഭക്തിയെയും പ്രതിനിധാനം ചെയ്യുന്നതാണ്‌ മഥുരയെന്ന ഹൃദയം. അതുപോലെ കംസന്റെ വെറുപ്പ്‌, ഭയം എന്നീ നിഷേധവികാരങ്ങളും ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു.