ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം കൊയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് പ്രവര്‍ത്തകര്‍ക്ക് അനുമോദനം അര്‍പ്പിച്ചു. ദല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി നയിച്ച ബിജെപിയെ അധികാരത്തിലേക്ക് തിരികെ എത്തിച്ചതിന് ബിജെപി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അനുമോദിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇതിന് മുമ്പ് ഇത്രയധികം വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ടില്ലെന്ന് രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
വിജയം ആഘോഷിക്കുന്ന സമയങ്ങളില്‍ ഒരു തരത്തിലും ആരും തന്നെ പ്രകോപനപരമായി സംസാരിക്കരുതെന്നും പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലുടനീളം രാവിലെ മുതല്‍ തന്നെ വിജയം ആഘോഷിക്കുകയാണ്.
അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദി എല്ലാ വിധത്തിലും യോഗ്യനായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: