ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തില്‍ രോഷാകുലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചു. രാഹുലിന്റെ നേതൃത്വം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം പ്രിയങ്ക നേതൃനിരയിലേക്ക് വരണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡില്‍ ഈ കാലഘട്ടത്തിന്റെ ആവശ്യം പ്രയിങ്ക ഗാന്ധിയാണെന്ന് പ്രതിഷേധക്കാര്‍ എഴുതിയിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സ്ഥിതിക്ക് ഇനി പ്രയിങ്ക കോണ്‍ഗ്രസിനെ നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: