സാക്ഷാത്കാരം എളുപ്പം നേടാവുന്ന വസ്തുവല്ല. കാര ണം നമ്മള് അത്രയ്ക്ക് സമ്പാദിച്ചിട്ടുണ്ട്. ഒരു യാത്ര കഴിഞ്ഞ് വസ്ത്രം അലക്കിനോക്കണം. നമ്മള് ഇടയ്ക്ക് ഒരു സ്ഥലത്തും ഇറങ്ങിയിട്ടില്ല. അഴുക്ക് ഇരുന്നിട്ടുമില്ല. പക്ഷേ, കഴുകുമ്പോല്‍ വസ്ത്രത്തിലെത്രമാത്രം അഴുക്കുണ്ട്. അതുപോലെ നമ്മളറിയാതെ തന്നെ നമ്മുടെ മനസ്സില്‍ അഴുക്കുകള്‍ പുരളുന്നു. ഈ ജന്മത്തിലേത് മാത്രമല്ല, മുന്‍ ജന്മത്തിലേതും പേറിക്കൊണ്ടാണല്ലോ നമ്മല് ഇങ്ങോട്ട് വന്നത്. ഒന്നോ രണ്ടോ വര്‍ഷം കണ്ണടച്ചിരുന്നതുകൊണ്ടുമാത്രം ആത്മാവിനെ അറിയണമെന്നുപറഞ്ഞാല് ഒക്കില്ല. ഉള്ളൊന്നുവൃത്തിയാക്കാന് പോലും നമുക്ക് കഴിയുന്നില്ല. ആദ്യം കാടുവെട്ടിത്തെളിച്ച് അവിടുത്തെ പടര്പ്പുകള് മാത്രണം. അതുകഴിഞ്ഞിട്ടേ നമ്മുടേതായ വൃക്ഷം അവിടെ നട്ടുവളര്‍ത്താന്‍ പറ്റുകയുള്ളൂ. ഇന്ന് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാന്‍ നമുക്ക് പറ്റുന്നില്ല. പിന്നെങ്ങനെ ആത്മസ്വരൂത്തെ കാണുവാന്‍ സാധിക്കും. അഴുക്കുള്ള കണ്ണാടിയില്‍ രസം പിടിപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ട് മനസ്സിനെ ആദ്യം ശുദ്ധിയാക്കാന്‍ ശ്രമിക്കു. അവിടുത്തോട് സമര്‍പ്പണപൂര്‍വ്വം നീങ്ങൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: