ന്യൂദല്‍ഹി: ബിജെപിയുടെ ചരിത്രവിജയത്തില്‍ നരേന്ദ്രമോദിക്ക് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
രാജ്യത്തു നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സമ്പൂര്‍ണ വിജയത്തില്‍ അഭിനന്ദിക്കുന്നതായി മന്‍മോഹന്‍സിംഗ് പറഞ്ഞു.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയും മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ചരിത്രവിജയത്തിന് അഭിനന്ദനം എന്നായിരുന്നു തമിഴ്നടന്‍ രജനീകാന്തിന്റെ ട്വിറ്റര്‍ പരാമര്‍ശം. “ഒരു മനുഷ്യന്റെ വലിയ ദൗത്യം വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിലൂടെ നമ്മുടെ രാജ്യം ഉയരങ്ങള്‍ കീഴടക്കും. ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായി” രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മോദിക്ക് അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: