ആസാമില്‍ ബിജെപി; കോണ്‍. ഏകാധിപത്യത്തിനന്ത്യം

Saturday 17 May 2014 9:49 am IST

ആസാമില്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യത്തിന്‌ ബിജെപി അന്ത്യംകുറിച്ചു. ആകെയുള്ള പതിനാലു സീറ്റുകളില്‍ ആറെണ്ണം പിടിച്ചെടുത്താണ്‌ ബിജെപി ആദ്യമായി കരുത്തുകാട്ടയത്‌. നരേന്ദ്ര മോദി തരംഗത്തില്‍ അടിതെറ്റിയ കോണ്‍ഗ്രസ്‌ നാല്‌ സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞതവണത്തെക്കാള്‍ രണ്ടു സിറ്റുകള്‍ ബിജെപി കൂടുതല്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്‌ അഞ്ചെണ്ണം നഷ്ടപ്പെട്ടു. ഓള്‍ ഇന്ത്യ യുണൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ മൂന്നു സീറ്റുകള്‍ ഉറപ്പിച്ചു. ഒരിടത്ത്‌ സ്വതന്ത്രനാണ്‌ വിജയി. എക്സിറ്റ്‌ പോള്‍ ഫലങ്ങളെ കവച്ചുവയ്ക്കുന്ന പ്രകടനമാണ്‌ സംസ്ഥാനത്ത്‌ ബിജെപി പുറത്തെടുത്ത്‌. ഗുവഹാത്തി, നൗഗോങ്ങ്‌, തെസ്പുര്‍, ലാഖിപുര്‍, ജോര്‍ഹത്‌, ദിബ്രുഗഡ്‌ മണ്ഡലങ്ങളില്‍ തുടക്കത്തിലേ പാര്‍ട്ടി ആധിപത്യം ഉറപ്പിച്ചു. ദിബ്രുഗഡില്‍ രാമേശ്വര്‍ ടെലിയും ഗുവഹാത്തിയില്‍ ബിജോയ ചക്രവര്‍ത്തിയും ജോഹര്‍ത്തില്‍ കാമാഖ്യ പ്രസാദ്‌ താഖ്യയും ലാഖിപുരില്‍ സരബന്ദന സോണോവാലും നൗഗോങ്ങില്‍രാജന്‍ ഗോഹെയ്നും തെസ്പുരില്‍ രാംപ്രസാദ്‌ സര്‍മ്മയും ബിജെപി ടിക്കറ്റില്‍ വിജയക്കൊടിപാറിച്ചു. കാലിയബോറില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ്‌ കടുത്ത മത്സരത്തിനൊടവില്‍ കരകയറി. പ്രമുഖ പ്രാദേശിക പാര്‍ട്ടിയായ അസം ഗണംപരിക്ഷത്ത്‌ ചിത്രത്തിലേ ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ തരുണ്‍ ഗൊഗോയ്‌ രാജ സന്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.