ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ഞ് (ബി.കെ.ഇക്ബാല്‍) ചോദിക്കുന്നു: “ആറന്മുള വിമാനത്താവള പദ്ധതിക്കായി നിലകൊള്ളുന്ന ആന്റോ ആന്റണിക്ക് ആറന്മുള നിയോജകമണ്ഡലത്തില്‍ പോലും ഭൂരിപക്ഷം ലഭിച്ചതും ഗാഡ്ഗില്കസ്തൂരി രംഗന് നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്ന ജോയിസ് ജോര്‍ജ്ജ് വന്‍ഭൂരിപക്ഷത്തോടെ ഇടുക്കിയില്‍ ജയിച്ചതും പരിസ്ഥിതി ബോധം പൊതു സമൂഹത്തിലും രാഷ്ട്രീയ പാര്‍ട്ടികളിലും വളര്‍ത്തിയെടുക്കുന്നതിലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരാജയത്തെയല്ലേ സൂചിപ്പിക്കുന്നത്?”
സോമരാജന് പണിക്കര്‍ കമന്റു ചെയ്യുന്നു:- “കൗതുകകരമായ കാര്യം . കൂടംകുളം സമരസമിതി അധ്യക്ഷന്‍ ശ്രീ എസ് പി ഉദയകുമാറിന്റെ പരാജയം സൂചിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞ എതിര്‍പ്പുകള്‍ തന്റെ പ്രദേശത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നല്ലേ?”
അശോക് കര്‍ത്ത ചോദിക്കുന്നു: “മലപ്പുറത്തു തട്ടമിടാത്ത സൈനബ തന്നെ വേണമെന്നു എന്തായിരുന്നു ഇത്ര നിര്‍ബ്ബന്ധം? സമരവീരനായകന്‍ വി.എസ്.അച്യുതാനന്ദനെ നിര്‍ത്താമായിരുന്നല്ലോ. എറണാകുളത്തു ഒരു ലത്തീന്‍ കത്തോലിക്കനെ ചരടില്‍ കെട്ടിയിറക്കണമായിരുന്നോ (പാര്‍ട്ടിയോ, കെ.വി.തോമസ്സോ എന്നതു വേറെ കാര്യം ) പി.ബി.മെമ്പര്‍ കോടിയേരി അവിടെ നിന്നാലെന്താ കുഴപ്പം. ഇടുക്കിയില്‍ മണിയോ, ബേബിയോ. പത്തനംതിട്ടയില്‍ സുജാത. മതേതരത്വത്തിനു തെളിവ് നല്‍കിക്കൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിച്ചേനെ. തങ്ങള്‍ക്കില്ലാതെ പോയ വീക്ഷണത്തിനു പൊതുജനത്തെ പഴി ചാരരുത്”
ലെബി സജീന്ദ്രന്റെ പോസ്റ്റ്: “പള്ളിക്കാരെ പേടിച്ച് പി.ടി.തോമസിനെ മാറ്റിയതുകൊണ്ട് ഇടുക്കിയില്‍ യു.ഡി.എഫിന് എന്ത് ഗുണമുണ്ടായി? അന്‍പതിനായിരത്തിലധികം വോട്ടുകളുടെ പരാജയം കൊണ്ട് എല്ലാവരും തൃപ്തിപ്പെട്ടു. പി ടിയെ നിര്‍ത്തി തോറ്റിരുന്നെങ്കില്‍ അതില്‍ ഒരു അന്തസ് ഉണ്ടായിരുന്നു!!
പി ടിയെ മാറ്റണം എന്നു പള്ളി പറഞ്ഞപ്പോള്‍ മാറ്റി, ഒരിടത്തും സീറ്റ് കൊടുക്കരുത് എന്നു പറഞ്ഞതും അതേപടി അനുസരിച്ചു. എന്നിട്ട് പകരം എന്ത് കിട്ടി?!!!”
സദാനന്ദന് മാസ്റ്റര്‍ എഴുതുന്നു: “ഒരു കേരളീയനെന്നതില്‍ ഞാനിന്നു ലജ്ജിച്ചു തല താഴ്ത്തുന്നു.(കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളക്കണമെന്നു പാടിയ ദേശീയ മഹാകവി പൊറുക്കട്ടെ)ഭാരതം മുഴുവന്‍ സ്വാഭിമാനം വീണ്ടെടുക്കാനുള്ള ഉജ്വല യജ്ഞത്തില്‍ കൈ കോര്‍ ത്തപ്പോള് ദൈവത്തിന്റെ സ്വന്തം നാട്(!)ദേശീയ പ്രസ്ഥാനത്തെ വീണ്ടും പടിക്കു പുറത്തു നിര്‍ത്തി. ദേശീയാദര്ശത്തിനായി സ്വജീവിതം സമര്‍പ്പിച്ച ഒരു സാത്വിക പ്രതിഭയേക്കാള്‍ അനന്തപുരിക്കു സ്വീകാര്യനായത് നെറികെടിന്റെ ആള് രൂപവും ഭാരതീയ മൂല്യങ്ങളുടെ ഘാതകനുമായ ഒരു വേഷം കെട്ടുകാരനെ….!(രാജേട്ടനു വേണ്ടി അഹോരാത്രം പ്രയത്നിച്ചവര്‍ക്കും വോട്ടു ചെയ്തവര്‍ക്കും വിനമ്ര പ്രണാമങ്ങള്‍ )സംശയിക്കേണ്ടാ കേരളം കാപട്യത്തിന്റെ തുരുത്തു തന്നെ…”
രാജേഷ് പിള്ളയുടെ വാളില്‍നിന്ന്: “ഇത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയുള്ള വോട്ടാണോ അതോ വികസനത്തിന് വേണ്ടിയുള്ള വോട്ടോ??? സാഗരിക ഖോഷിനു സംശയങ്ങള്‍ തീരുന്നില്ല… “
മനോജ് പുതിയ വിള എഴുതുന്നു: “ബിജെപിവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതില്‍ വാരാണസി അടക്കം എത്ര മണ്ഡലങ്ങളില്‍ എഎപി ദൗത്യം പൂര്‍ത്തിയാക്കി എന്ന് ഒരു വിശകലനം ആരില്‍നിന്നെങ്കിലും പ്രതീക്ഷിക്കുന്നു. (സംഗതി സ്പോണ്‍സേഡ് പരിപാടി ആയിരുന്നോ? )
പി.കെ. ഗണേഷ് മനോജിനോട്: ” മനോജേ, നമ്മുടെ സാമ്പ്രദായിക ധാരണ നന്മയിലും തിന്മയിലും ധ്രുവീകൃതമാണ്. വീഴ്ച നമ്മുടേതാണെങ്കിലും ഈ ധാരണമൂലം നാം ഒരു ശത്രുവിനെ ചാരി രക്ഷപെടും. അതാണിവിടെയും സംഭവിക്കുന്നത്.ബിജെപി ജയിച്ചതിനു കാരണം എഎപിയുടെ രാഷ്ട്രീയ സാന്നിധ്യം ആണെന്ന മലയാളിയുടെ കണ്ടെത്തല്‍ ലളിതവായനയാണ്. അതുവഴി 10 കൊല്ലം ജനങ്ങളെ മറന്നുവെറുപ്പിച്ച് ഭരിച്ചവരെ വെറുതെ വിടുക, ബിജെപിയോ ആരുമാവട്ടെ ആ പാര്‍ട്ടി ജയിച്ചത് മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസിെന്റ വോട്ടു കവര്ന്നതുകൊണ്ടാണെന്നു കണ്ടെത്തുക എന്നത് നേരത്തെ പറഞ്ഞ ധാരണയുടെ കുഴപ്പമാണ്. കറക്ടീവ്ഫോഴ്സ് നമ്മുടെ സമൂഹത്തില്‍ ആവശ്യമാണ്. എന്തിനീ സെക്യുലര്‍ ഭയം. അഞ്ചു വര്‍ഷം മോദി ഭരിക്കട്ടെ. കേജ്രിവാള് പറഞ്ഞതു കേട്ടോ, ജയവും പരാജയവും ജനങ്ങളുടേതാണ്, അതല്ലേ വാസ്തവം..കാലം കൈവിട്ട പ്രസ്ഥാനങ്ങളെ ദയവുചെയ്ത് തിരിച്ചുവിളിക്കരുതേ.. നവീകരിക്കാന്‍ ചില പ്രതിസന്ധികള്‍ നമ്മെ സഹായിക്കും.അതല്ലേ ചരിത്രം.”
കെ.ബി.വേണുഗോപാല്‍: “പുതുമോടി വരുന്നു, ഒരു അപ്പൂപ്പന് താടി പോകുന്നു, അമ്മയെ പേടി ഒളിച്ചോടുന്നു…”
മുല്ലാ നാസര്‍ (പി.ടി.നാസര്‍): “പുതുമോടി വരുന്നു, ഒരു അപ്പൂപ്പന് താടി പോകുന്നു, അമ്മയെ പേടി ഒളിച്ചോടുന്നു…”
ഹരീഷ്. പി. കടയപ്രത്ത്: “സ്വാഭാവികമായ ഒരു സംശയം . കേരളത്തില്‍ നിന്ന് ലോക് സഭയിലേക്ക് ജയിച്ച 20 അംഗങ്ങളും അവരുടെ പാര്‍ട്ടികളും ശ്രീ. നരേന്ദ്രമോദിയേയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയേയോ അംഗീകരിക്കുന്നില്ല. മോദി ഉള്ള വേദി പങ്കിടേണ്ട എന്ന നിലപാട് ആണല്ലോ ഈ പാര്‍ട്ടികള്‍ കേരളത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. ….. അപ്പോള്‍ സംശയം ഇതാണ് , പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ സാന്നിദ്ധ്യമുള്ള ( വേദി പങ്കിടുന്ന ) ലോക് സഭയില്‍ കേരളത്തില്‍ നിന്നുള്ള 20 അംഗങ്ങള്‍ എവിടെ ഇരിക്കും…?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: