അങ്കമാലി: ബിജെപി അങ്കമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ മധുരപലഹാര വിതരണം ചെയ്തും കരിമരുന്ന് കത്തിച്ചും ആഹ്ലാദപ്രകടനം നടത്തി.
നരേന്ദ്രമോദിയുടെ വിജയം നാടിന്റെ വിജയമാണെന്ന് പ്രകടനത്തിനുശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി ബ്രഹ്മരാജ് പറഞ്ഞു. ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. ടി.എസ്. രാധാകൃഷ്ണന്, ടി.എസ്. ചന്ദ്രന്, എം.വി. ലക്ഷ്മണന്, കെ.ടി. ഷാജി, എം.ആര്.ദിനേശന്, വി.ഡി.മുരളീധരന്, ടി.കെ.ബാബു, അപ്പുക്കുട്ടന്.ടി.കെ, സഹദേവന്.കെ.എ, പി.എസ്. സന്തോഷ്, പി.കെ. രവി, സുഭാഷ്.പി.എന്‍, വിജയന്.കെ.എ, ബസിത് കുമാര്‍, സലീഷ് ചെമ്മണ്ണൂര്‍, രാജേഷ്.ജി. സജി.കെ.ജി, ഒ.കെ. രാജേഷ്, രഞ്ജിത്ത്, അനില്‍ കുമാര്‍, പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: