തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമുണ്ടെന്നും എന്നാല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പലതിനുമില്ലെന്നും വി.ഡി. സതീശന്. പറയാനും കയ്യടി കിട്ടാനും എളുപ്പമാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രയാസമാണെന്നും സതീശന് പറഞ്ഞു.
എന്നാല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ടുസ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവ പൂട്ടണമെന്ന് ടി.എന്‍. പ്രതാപന് വ്യക്തമാക്കി. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളിലും അടഞ്ഞുകിടക്കുന്ന ബാറുകളിലും ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷന്മാരായ സമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നിലവാരമുള്ളവ തുറക്കാന്‍ അനുവദിക്കണമെന്നും ഇല്ലാത്തവ പൂട്ടണമെന്നും നികുതി സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: