മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 300 ഓളം പോയിന്റ് ഉയര്‍ന്ന് 24,400 പോയിന്റ് കടന്നു. നിഫ്റ്റി 86 പോയിന്റ് ഉയര്‍ന്ന് 7,289 വരെയെത്തി. 619 ഓഹരികള്‍ നേട്ടത്തിലും 109 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ഡോളറിനെതിരേ 29 പൈസ ഉയര്‍ന്ന് 58.48 ആയി രൂപയുടെ മൂല്യം ഉയര്‍ന്നു. കഴിഞ്ഞ 11 മാസത്തിലെ ഉയര്‍ന്ന നിലയിലാണ് രൂപ ഇപ്പോള്‍.
സ്വര്‍ണ വിലയിലും ഇടിവുണ്ടായി. ഒരു പവന് 80 രൂപ കുറഞ്ഞ് 21, 950 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,740 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 22,600 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: