തേജ്പാലിന് ഇടക്കാല ജാമ്യം അനപവദിച്ചു

Monday 19 May 2014 4:28 pm IST

പനാജി: മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ വിചാരണ തടവില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ജാമ്യം. ഗോവയില്‍വെച്ച് നടന്ന തെഹല്‍ക്കയുടെ തിങ്ക് ഫെസ്റ്റിനിടയില്‍വെച്ചാണ് തരുണ്‍ തേജ്പാല്‍ കീഴ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടി പരാതിപ്പെട്ടതോടെ എഡിറ്റര്‍ സ്ഥാനം രാജിവെച്ച തരുണ്‍ തേജ്പാലിനെ പിന്നീട് ഗോവന്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പരിപാടി നടന്ന ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. കേസില്‍ 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.