കൊച്ചി: ബിജെപിയുടെ മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് കൊച്ചി മെട്രോയുടെ ഉപദേശകനും ഡി.എം.ആര്.സി മുന്‍ ചെയര്‍മാനുമായ ഇ.ശ്രീധരന് പറഞ്ഞു. നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്.
തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രിക തയ്യാറാക്കുന്നതിന് ബിജെപി തന്റെ സഹായം തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് പദവി ലഭിച്ചാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ എതിര്‍പ്പില്ലെന്നും തന്നെപ്പോലെയുള്ള പ്രൊഫഷണലുകള്‍ക്ക് ക്യാബിനറ്റ് പദവി ലഭിക്കുമോയെന്ന് അറിയില്ലെന്നും ശ്രീധരന് പറഞ്ഞു.
മോദി സര്‍ക്കാരില്‍ ശ്രീധരനെ റെയില്‍വേ മന്ത്രിയാക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: