'പരനാറി' പ്രയോഗമാണ് ബേബിയുടെ തോല്‍വിക്ക് കാരണം: ആര്‍ രാമചന്ദ്രന്‍

Monday 19 May 2014 4:34 pm IST

കൊല്ലം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎം ബേബിക്ക് വോട്ട് കുറയാനുണ്ടായ മുഖ്യ കാരണങ്ങളില്‍ ഒന്ന് പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന്റെ പ്രത്യാഘാതമാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍.രാമചന്ദ്രന്‍. കമ്യൂണിസ്റ്റുകാരില്‍ നിന്ന് ഇത്തരം വാക്കുകളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എതിര്‍പ്പുകളും, വിമര്‍ശനവും ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കാന്‍ നിരവധി പദങ്ങള്‍ മലയാളത്തിലുണ്ട്. പരനാറി പോലെയുള്ള പദങ്ങള്‍ തെരഞ്ഞ് പിടിച്ചത് ഉചിതമായില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ ബഹുമാനത്തോടെ വേണം നേതാക്കന്‍മാര്‍ പ്രസംഗിക്കേണ്ടത്. പാര്‍ട്ടി വേദിയില്‍ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുമെന്നും രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.