പാലാ: ഭരണങ്ങാനത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടച്ച് ഇരുപതുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ രണ്ടു പേരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു. റജി പമ്പാവാലി(30), ജന്നീഫര്‍ (24) ചെങ്ങശേരില്, എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഭരണങ്ങാനം വട്ടോളിക്കടവിനു സമീപം വളവില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്നും പുനലൂര്ക്ക പോകുകയായിരുന്ന ശരണ്യ ബസ്സും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ബാംഗ്ലൂര്‍ക്ക് പോകുകയായിരുന്ന അറ്റലസ് ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. ബാംഗ്ലൂര്‍ ബസ് അപകടകരമായ വളവില്‍ മറ്റൊരു വാഹനത്തെ മറികടന്ന് കയറിച്ചെന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ അപകടത്തില്‍പ്പെട്ട സ്വകാര്യബസ്സ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചിരുന്നു. ആ അപകടവും നടന്നത് ഇന്നലെ അപകടമുണ്ടായതിന് സമീപത്താണ്. പാലാ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: