വിവേകാനന്ദ പബ്ലിക് സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം

Monday 19 May 2014 9:42 pm IST

കോട്ടയം: ഏറ്റുമാനൂര്‍ വിവേകാനന്ദ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്‌കൂളിനും കുറുമുള്ളൂര്‍ വിവേകാന്ദ പബ്ലിക് സ്‌കൂളിനും സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ നൂറുമേനി വിജയം. ഇരു സ്‌കൂളുകളിലെയും ഈരണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ലഭിക്കുകയും ചെയ്തു. ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ വി.എം. അരവിന്ദ്, നന്ദന ലക്ഷ്മി എന്നിവരും കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ മൃദുല്‍ സുധന്‍, ആദിത്യു എം എന്നിവര്‍ക്കാണ് എവണ്‍ ലഭിച്ചത്. നൂറുമേനി വിജയം നേടിയ വിദ്യാര്‍ത്ഥികളെ വിവേകാനന്ദ എജ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് എം.എസ്. പത്മനാഭന്‍, സെക്രട്ടറി എം.ആര്‍. അജിത്കുമാര്‍, ട്രഷറര്‍ എം.കെ. മുരളീധരന്‍ എന്നിവര്‍ അഭിനന്ദിച്ചു. അരവിന്ദ വിദ്യാമന്ദിരത്തിനും നൂറുശതമാനം വിജയം പള്ളിക്കത്തോട്: ഈ വര്‍ഷത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ പരീക്ഷയെഴുതിയ 62 കുട്ടികളും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡ് ലഭിച്ചു. 41 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിംഗ്ഷനും 18 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.