സാവോപോളോയിലെ സ്റ്റേഡിയം: ആശങ്കവേണ്ടെന്ന്‌ സംഘാടകര്‍

Monday 19 May 2014 9:53 pm IST

ലോകകപ്പ്‌ ഫുട്ബോളിന്റെ ഉദ്ഘാടന മത്സരവേദിയായ ഇറ്റാക്വുറാവോ സ്റ്റേഡിയത്തിലെ സൗകര്യങ്ങളെപ്പറ്റി ആശങ്കവേണ്ടെന്ന്‌ സംഘാടകര്‍. പണിപൂര്‍ത്തിയാകാത്ത മേല്‍ക്കൂര പ്രശ്നമാവില്ലെന്നും അവര്‍. ജൂണ്‍ 12നാണ്‌ ലോകകപ്പ്‌ ആരംഭിക്കുന്നത്‌. ആതിഥേയരായ ബ്രസീലും ക്രോയേഷ്യയും തമ്മിലാണ്‌ ഉദ്ഘാടന മത്സരം. ഉറുഗ്വെ- ഇംഗ്ലണ്ട്‌ പോരാട്ടവും സാവോപോളോയില്‍ നടക്കും.
70000 കപ്പാസിറ്റിയുള്ള സാവോപോളോ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ തലപ്പൊക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ക്രയിന്‍ വീണ്‌ രണ്ടു തൊഴിലാളികള്‍ മരിച്ചു. ഈവര്‍ഷാദ്യം സീറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന്‌ താത്കാലികമായി പണി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. സ്റ്റേഡിയത്തിന്റെ രൂപരേഖയില്‍ പറയുന്ന കണക്കിനുള്ള നിര്‍മ്മാണ പ്രകൃയ ലോകകപ്പ്‌ എത്തിയാലും തീരില്ലെന്ന്‌ സംഘാടകര്‍ തന്നെ സമ്മതിക്കുന്നു. നിര്‍മ്മാണച്ചെലവും പ്രതീക്ഷച്ചതിലും അധികമാവും. മേല്‍ക്കൂരയുടെ ഇന്നര്‍ ലൈനര്‍, ഗ്ലാസ്‌ ഫിനിഷിങ്‌ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്‌. അതൊന്നും റൂഫിന്‌ അനിവാര്യമായ കാര്യങ്ങളല്ലെന്നാണ്‌ വാദം. സ്റ്റേഡിയത്തിന്റെ സ്ഥിതി പരിശോധിക്കാന്‍ ട്രയല്‍ എന്നനിലയില്‍ ഞായറാഴ്ച കൊറിന്ത്യന്‍സ്‌ കബ്ബിന്റെ മത്സരം നടത്തുകയുണ്ടായി. കളിക്കിടെ മഴയെത്തി. ഏകദേശം 40000ത്തോളം കാണികള്‍ മഴയിലും കാറ്റിലും നിന്നു രക്ഷപ്പെടാന്‍ അഭയസ്ഥാനങ്ങള്‍ തേടിപ്പോയി സ്റ്റേഡിയത്തിനു പുറത്തുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.