ബംഗലുരുവില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം

Wednesday 21 September 2011 4:34 pm IST

ബംഗലുരു‍: ബംഗലുരു നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. സുമനഹള്ളിയിലെ കല്യാണ മന്ദിരത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. സംഭവസമയത്ത്‌ ആളുകളാരും പന്തലില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. അട്ടിമറിയാണോയെന്ന് ആദ്യം സംശയം ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ പാചകവാതക സിലിണ്ടര്‍ തന്നെയാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ഒന്നിലധികം സ്ഫോടന ശബങ്ങള്‍ കേട്ടതായി ദൃക്‌‌സാക്ഷികള്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നതിന് പോലീസിന് വ്യക്തമായ വിവരങ്ങളില്ല. ഒന്നിലേറെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് വലിയ നാശനഷ്ടത്തിന് കാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.