തിരുവനന്തപുരം: കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനസിലാക്കണമെന്നും ജനയുഗം ഇന്നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.
കഴിഞ്ഞകാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ജീര്ണതയുണ്ടായതായും ജനയുഗം പറയുന്നു. ഇതിനെ മറികടക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.
പാവങ്ങളുടെ മോചന പ്രതീക്ഷ കമ്യൂണിസ്റ്റുകളുടെ ഐക്യത്തിലൂടെ മാത്രമേ സാധ്യമാവൂ. പുതിയ വെല്ലുവിളികളെ നേരിടാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നും സ്വയംവിമര്‍ശനം എന്ന നിലയില്‍ മുഖപത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: