കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വീണ്ടും സ്വര്‍ണം പിടികൂടി. പൗഡര്‍ ടിന്നിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച അരക്കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബൂബക്കറിനെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: