കൂടംകുളം നിലയത്തിനെതിരായ സമരം പിന്‍‌വലിച്ചു

Wednesday 21 September 2011 5:21 pm IST

ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെതിരെ സ്ഥലവാസികള്‍ നടത്തിവന്ന നിരാഹാര സമരം പിന്‍‌വലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍‌വലിക്കാന്‍ ധാരണയായത്. ജയലളിത രാവിലെ ഊര്‍ജ്ജ സഹമന്ത്രി നാരായണ സ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു. ആണവ നിലയത്തിനെതിരായ സമരം പതിനൊന്നാം ദിവസമാണ് അവസാനിച്ചത്. പ്രശ്നം രൂക്ഷമായതോടെ പ്രധാനമന്ത്രി പ്രതിഷേധക്കാരുമായി സമരം നടത്താന്‍ കേന്ദ്ര സഹ മന്ത്രി നാരായണ സ്വാമിയെ നിയോഗിക്കുകയായിരുന്നു. പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് ജയലളിത സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. വ്യാഴാഴ്ച തമിഴ്‌നാട് മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജയലളിത ഉറപ്പ് നല്‍കിയതായി സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു.